2013 നവംബർ 14, വ്യാഴാഴ്‌ച

CONGRATULATIONS....

എടപ്പാൾ ഉപജില്ലാ കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നമ്മുടെ വിദ്യാലയത്തിലെ  മുഹമ്മദ്‌ തെൻസീൽ സമ്മാനങ്ങളുമായി...



2013 ജൂലൈ 21, ഞായറാഴ്‌ച

വിജയഭേരി പ്രവർത്തനോദ്ഘാടനം



വിദ്യാലയത്തിലെ വിജയഭേരി പദ്ധതിയുടെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ  കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് . ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ എൻ.സി.മുഹമ്മദ്‌ ബിഷിർ നിർവ്വഹിച്ചു.സ്കൂൾ  ലീഡർ മുഹമ്മദ്‌ സഹൽ,അനുരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇതിന്റെ ഭാഗമായി ദിവസവും ഒരു മണിക്കൂർ വീതം പ്രത്യേക ക്ലാസുകൾ വിദ്യാലയത്തിൽ നടത്തും  






2013 ജൂൺ 3, തിങ്കളാഴ്‌ച

പ്രവേശനോത്സവം 2013


 തിരുത്തിക്കുണ്ട് എ.എം.എൽ.പി.സ്കൂളിൽ  നടന്ന പ്രവേശനോത്സവം ബഹുമാനപ്പെട്ട കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്  എൻ.കെ.അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.  വാർഡ്‌ മെമ്പർ പി.കുഞ്ഞിപ്പ ഹാജി അധ്യക്ഷം വഹിച്ചു.ടി.എ .അബ്ദുൽ ഖാദർ ഹാജി,ഇ.ശശി കുമാർ, കെ.അസ് ലം ,കരീം ദാരിമി,ടി.എ.മരയ്ക്കാർ ഹാജി ,പി.എം.അബൂബക്കർ,ടി.എ.റിയാസ് , പി.രാധ,കെ.വി.റുഖിയ,കെ.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.   
എൽ.എസ് .എസ് .പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ്‌ ബിഷിറിന് ഉപഹാരം നൽകി .
പഠനോപകരണ വിതരണവും നടന്നു