കൂട്ടുകാരേ,
ഞങ്ങളുടെ സ്കൂളിലും ഇപ്പോള്‍ ഒരു കമ്പ്യൂട്ടറുണ്ട് .കുറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഞങ്ങള്‍ക്ക് ഇത് കിട്ടിയത്.എന്തായാലും ഞങ്ങള്‍ക്കിപ്പോള്‍ സന്തോഷമായി.ഇനി മുതല്‍ ഞങ്ങള്‍ക്കും ഇതുപയോഗിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യാലോ , വരുന്ന വെള്ളിയാഴ്ച്ച (17.06.2010 ) ഉച്ചക്ക് 2.30 നു കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബീരാവുണ്ണി ഞങ്ങളുടെ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്യും.വാ൪ഡ് മെമ്പര്‍ കുഞ്ഞിപ്പ ഹാജി,എ.ഇ.ഓ.ഹരിദാസ് സാര്‍,ബി..പി.ഓ.സിദ്ദീഖ് മാഷ് , അങ്ങനെ ഒരുപാട് ആളുകള്‍ അന്ന് ഞങ്ങളുടെ സ്കൂളിലേക്ക് വരുമെന്ന് പറഞ്ഞിട്ടുണ്ട്.നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.എല്ലാവരും വരണം .
എന്ന്
നബീസത്തുല്‍ മിസിരിയ
IVth.STD
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ