2012 ജൂലൈ 6, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ ദിനാത്തിന്റെ ഭാഗമായി  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെ  ആഭിമുഖ്യത്തില്‍   ക്വിസ് മത്സരവും ബഷീര്‍ കൃതികളുടെ പ്രദർശനവും നടന്നു.മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും സമ്മാനം നല്‍കി.ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ ബിഷിര്‍ .എന്‍.സി.ഒന്നാം സ്ഥാനം നേടി. 


2012 ജൂൺ 27, ബുധനാഴ്‌ച

JUNE 26

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി   തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന വിദ്യാര്‍ഥികള്‍ 

2012 ജൂൺ 21, വ്യാഴാഴ്‌ച

2012 ജൂൺ 4, തിങ്കളാഴ്‌ച

പ്രവേശനോത്സവം 2012

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിപ്പ ഹാജി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ ടി.എ.അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷം വഹിച്ചു.അബ്ദുല്‍ കരീം ദാരിമി,ഗണേശന്‍ മാങ്ങട്ടൂര്‍,പി.രാധ,കെ.അബ്ദുല്‍ ഖാദര്‍,എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് റാലി നടത്തി.




2012 മാർച്ച് 23, വെള്ളിയാഴ്‌ച

വിദ്യാഭ്യാസ അവകാശ നിയമവും പൊതു സമൂഹത്തിന്റെ ബാധ്യതകളും :തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന രക്ഷകർത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

വിദ്യാഭ്യാസ അവകാശ നിയമവും പൊതു സമൂഹത്തിന്റെ ബാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ രക്ഷകർത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി .കെ.അബ്ദുല്‍ ഖാദര്‍ മാസ്റര്‍ ക്ലാസ്സെടുത്തു.  









2011 ജൂലൈ 22, വെള്ളിയാഴ്‌ച

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ   വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ഉദ്ഘാടനം  പെരുമ്പറമ്പ് എ.യു.പി സ്‌കൂളിലെ   ചിത്രകലാധ്യാപകൻ ശ്രീ.മുരുകേശൻനിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും കുട്ടികളും ഒരേ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് വിദ്യാലയത്തിലെ  ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.










2011 ജൂലൈ 11, തിങ്കളാഴ്‌ച

രസതന്ത്ര വര്‍ഷം




തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ രസതന്ത്രവര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെയും സയന്‍സ് ക്ലബിന്റെയും ഉദ്ഘാടനം   വട്ടംകുളം സി.പി.എന്‍.യു.പി.സ്‌കൂളിലെ അദ്ധ്യാപകന്‍ പി.സുധീര്‍   നിര്‍വഹിച്ചു. മാഡംക്യൂറി അനുസ്മരണം, ലഘു പരീക്ഷണങ്ങള്‍ എന്നിവ നടന്നു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.അബ്ദുല്‍ ഖാദർ , പി.കെ ജസീല,കെ.വി.റുഖിയ എന്നിവര്‍ പ്രസംഗിച്ചു.