2012 ജൂലൈ 22, ഞായറാഴ്‌ച

2012 ജൂലൈ 20, വെള്ളിയാഴ്‌ച

വിജയഭേരി

ജില്ല പഞ്ചായത്ത്‌ പ്രൈമറി  സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ അടിസ്ഥാന ശേഷി പരിശോധന നടത്തി .നാലാം ക്ലാസ്സിലെ 28 കുട്ടികള്‍ പങ്കെടുത്തു.




അലിഫ് മെഗാ ക്വിസ്

അലിഫ് മെഗാ ക്വിസ്  ഉപജില്ലാതല മത്സരത്തില്‍ നാലാം സ്ഥാനം നേടിയ  മുഹമ്മദ്‌  ബിഷിര്‍.എന്‍.സി, മുഹമ്മദ്‌ സഹല്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു




2012 ജൂലൈ 6, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ ദിനാത്തിന്റെ ഭാഗമായി  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെ  ആഭിമുഖ്യത്തില്‍   ക്വിസ് മത്സരവും ബഷീര്‍ കൃതികളുടെ പ്രദർശനവും നടന്നു.മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും സമ്മാനം നല്‍കി.ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ ബിഷിര്‍ .എന്‍.സി.ഒന്നാം സ്ഥാനം നേടി. 


2012 ജൂൺ 27, ബുധനാഴ്‌ച

JUNE 26

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി   തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന വിദ്യാര്‍ഥികള്‍ 

2012 ജൂൺ 21, വ്യാഴാഴ്‌ച

2012 ജൂൺ 4, തിങ്കളാഴ്‌ച

പ്രവേശനോത്സവം 2012

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിപ്പ ഹാജി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ ടി.എ.അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷം വഹിച്ചു.അബ്ദുല്‍ കരീം ദാരിമി,ഗണേശന്‍ മാങ്ങട്ടൂര്‍,പി.രാധ,കെ.അബ്ദുല്‍ ഖാദര്‍,എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് റാലി നടത്തി.




2012 മാർച്ച് 23, വെള്ളിയാഴ്‌ച

വിദ്യാഭ്യാസ അവകാശ നിയമവും പൊതു സമൂഹത്തിന്റെ ബാധ്യതകളും :തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന രക്ഷകർത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്

വിദ്യാഭ്യാസ അവകാശ നിയമവും പൊതു സമൂഹത്തിന്റെ ബാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ രക്ഷകർത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി .കെ.അബ്ദുല്‍ ഖാദര്‍ മാസ്റര്‍ ക്ലാസ്സെടുത്തു.