ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികള്‍ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് ആല്‍ബം ഉണ്ടാക്കി. ക്ലാസ്സിലെ ഓരോ കുട്ടിയും ഓരോ തരം ഇല വീതം ശേഖരിച്ച് കാര്‍ഡുകളില്‍ ഒട്ടിച്ചു. മുപ്പത്തിനാലോളം കാർഡുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.അന്യം നിന്നു കൊണ്ടിരിക്കുന്ന പല സസ്യങ്ങളുടെയും ഇലകള്‍ ഈ കൂട്ടത്തിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ