2010 ഡിസംബർ 25, ശനിയാഴ്‌ച

$ MERRY CHRISTMAS $

തിരുത്തിക്കുണ്ട് സ്കൂളിലെ  ക്രിസ്മസ് ആഘോഷങ്ങളുടെ  ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ ഒരുക്കി.ക്രിസ്മസ് കാര്‍ഡുകളും നക്ഷത്രങ്ങളും കുട്ടികള്‍ നിര്‍മ്മിച്ചു. സാന്റാക്ലോസിന്റെ വേഷം ധരിച്ചെത്തിയ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കേക്ക്,മിഠായി,മറ്റു സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്തു.ഫര്‍സാന സെറിം,ഫാത്തിമ്മ ഹസ്ന,സുര്യജിത്,സുചിത്ര, ദിവ്യ,കാവ്യ,മുഹമ്മദ്‌ ഷിബില്‍ എന്നിവര്‍ നേതൃത്വം നല്‍കി





2010 ഡിസംബർ 17, വെള്ളിയാഴ്‌ച

ദന്തരോഗങ്ങള്‍ - കാരണങ്ങളും പ്രതിവിധികളും


ന്തരോഗങ്ങള്‍ - കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. SCHOOL OF NURSING,EDAPPAL HOSPITALS PVT(LTD)  ലെ അവസാന വര്‍ഷ  വിദ്യാർത്ഥിളായ ജിന്‍സി മാത്യു , ജിഷി എബ്രഹാം, ലിമ്ന, ലിമിഷ വർഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

2010 നവംബർ 10, ബുധനാഴ്‌ച

ലഘുപരീക്ഷണം

പരിസര പഠനം മൂല്യനിർണ്ണയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങളിലേർപ്പെടുന്നു.



കന്യാകുമാരി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി                  സൺ‌റൈസ് പോയിന്റ്

                                         വിവേകാനന്ദപ്പാറ,തിരുവള്ളുവർ പ്രതിമ
   ഗാന്ധിമണ്ഡപം
 
 

പോര്‍ട്ട് ഫോളിയോ ബാഗ് വിതരണം

  വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ ബാഗുകള്‍  വിതരണം ചെയ്തു.





2010 നവംബർ 2, ചൊവ്വാഴ്ച

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാലയത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍  സോബിന്‍ കെ.പി.ഒന്നാം സ്ഥാനം നേടി. ഭൂപട നിര്‍മ്മാണം,ചിത്ര രചന, കവിത രചന തുടങ്ങിയ മത്സരങ്ങളും നടന്നു.  

ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സോബിന്‍ .കെ.പി. (നാലാം ക്ലാസ് )

ചോറും പയറും.. പിന്നെ കോഴി മുട്ടയും ഇപ്പൊ ദാ പാലും .....

ചോറും പയറും.. പിന്നെ കോഴി മുട്ടയും ഇപ്പൊ ദാ പാലും .....    




2010 നവംബർ 1, തിങ്കളാഴ്‌ച

ബ്ലോഗ്‌ പ്രഖ്യാപനം

എടപ്പാള്‍ ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കിയതായി ഡി.പി.ഓ. എന്‍.അബൂബക്കര്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ എടപ്പാള്‍ ബി.ആര്‍.സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എ.ഇ.ഓ.എന്‍.ഹരിദാസ്‌ അധ്യക്ഷം വഹിച്ചു.ഉപജില്ലയിലെ ബ്ലോഗര്‍മാരായ  രതീ സി.എസ് (ജി.എല്‍.പി.എസ്.ആലങ്കോട്), വൈശാഖ്.ആര്‍.കുമാർ   (എ.യു.പി.എസ്.നെല്ലിശ്ശേരി), നവീൻ (വി.പി.യു.പി.എസ്.കാലടി) , ആര്യകൃഷ്ണ (പി.സി.എന്‍.ജി.എച്ച്.എസ്.മൂക്കുതല) , അപ്പു (ജി.ജെ.ബി.എസ്.വട്ടംകുളം) എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബി.പി.ഓ. മുഹമ്മദ്‌ സിദ്ധീക്ക്, എ.വി.ഹംസത്തലി മാസ്റ്റര്‍,ഭവത്രാതന്‍ മാസ്റ്റര്‍,വി.ടി.ജയപ്രകാശന്‍ മാസ്റ്റർ, സി.എസ്.മോഹന്‍ദാസ്‌, രഞ്ജിത്ത് അടാട്ട്, കെ.കെ.ലക്ഷ്മണന്‍ മാസ്റ്റർ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു മലയാളം കംപ്യൂട്ടിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശസ്ത കവി പി.പി.രാമചന്ദ്രൻ,സുനില്‍ അരിയല്ലൂർ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു.

ഈ വലിയ നേട്ടത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞങ്ങളും അഭിമാനിക്കുന്നു......

എഴുത്തച്ഛന്‍ പുരസ്ക്കാരം

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം ഡോ.എം.ലീലാവതിക്ക്

ഡോ.എം.ലീലാവതി
സാഹിത്യവിമർശക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തമായ വ്യക്തിത്വമാണ് എം. ലീലാവതി. 1927 സെപ്തംബർ 16-ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർ‌വകലാശാലഎന്നിവിടങ്ങളിലായി വിദ്യാഭ്യാസംപൂർത്തിയാക്കി. 1949 മുതൽ പാലക്കട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. കവിതാവിമർശനത്തിൽ അദ്വിതീയ സ്ഥാനമാണ് ഡോക്ടർ. എം ലീലാവതിക്കുള്ളത് . പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട് .

പ്രധാനകൃതികൾ

  • കവിതയും ശാസ്ത്രവും()
  • കണ്ണീരും മഴവില്ലും
  • നവരംഗം
  • വിശ്വോത്തരമായ വിപ്ലവേതിഹാസം
  • ജിയുടെ കാവ്യജീവിതം
  • മലയാള കവിതാസാഹിത്യ ചരിത്രം
  • അമൃതമശ്നുതേ
  • കവിതാധ്വനി
  • സത്യം ശിവം സുന്ദരം
  • ശൃഗാരാവിഷ്കരണം സി വി കൃതികളിൽ
  • ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം
  • ഉണ്ണിക്കുട്ടന്റെ ലോകം

പുരസ്കാരങ്ങൾ

  • ഓടക്കുഴൽ അവാർഡ് (1979)-വർണ്ണരാജി
  • സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1975)
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1986)-കവിതാധ്വനി
  • എഴുത്തച്ഛൻ പുരസ്‌കാരം (2010)

 

എന്റെ കേരളം

 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം .കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

പേരിനുപിന്നിൽ

കേരളം എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
  • കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
  • ‘ചേരളം’ എന്ന പദത്തിൽ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാർ കരുതുന്നത്. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന് ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി. 
  • ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.
  • വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
  • മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ്‌ ചേരൽ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.
  • മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാർ എന്ന പേർ നൽകിയത് അറബികൾ ആണെന്നതും ഇതിന് ശക്തി പകരാൻ ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരധനകാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.

        -കൂടുതൽ വിവരങ്ങള്‍ ഇവിടെ-




മലയാള ഭാഷാ പ്രതിജ്ഞ

മലയാള ദിനത്തോടനുബന്ധിച്ച്  നവംബര്‍ ഒന്നിന് സ്കൂളുകളിലെ അസംബ്ലിയില്‍ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലണമെന്ന്  കലക്ടര്‍ എം.സി.മോഹന്‍ദാസ്‌ അറിയിച്ചു. " മലയാളം എന്റെ ഭാഷയാണ്‌.മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.മലയാള ഭാഷയെയും കേരള സംസ്കാരത്തെയും ഞാന്‍ ആദരിക്കുന്നു.മലയാളത്തിന്റെ വളര്‍ച്ചക്ക്‌ വേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും." എന്നതാണ്  പ്രതിജ്ഞ.

2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ശുചിത്വസേന

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ ശുചിത്വസേന രൂപീകരിച്ചു. തിങ്കളാഴ്ച്ചകളിൽ 'ഡ്രൈ ഡേ' ആചരിക്കാന്‍ തീരുമാനിച്ചു. പി.പി.സുര്യജിത്തിനെ ശുചിത്വസേനാ കമാന്ററായി  തിരഞ്ഞെടുത്തു. കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് ചുമതലാ വിഭജനം നടത്തി. 

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

16.09.2010 - ഓസോണ്‍ ദിനാചരണം


തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി.കെ.അബ്ദുല്‍ ഖാദർ ക്ലാസ് എടുത്തു.തുടര്‍ന്നു കുട്ടികള്‍ പോസ്റ്ററുകൾ തയ്യാറാക്കി വിദ്യാലയ പരിസരങ്ങളില്‍ ഒട്ടിച്ചു.

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

Famous People Painting

    ചിത്രത്തില്‍ ലോകപ്രശസ്തരായ ചില വ്യക്തികളെ കാണാം.അവര്‍ ആരെല്ലാമെന്നറിയാമോ?


     ചിത്രം വലുതായിക്കാണാനും   ഉത്തര സുചികയും ഇവിടെ  : -  [ CLICK HERE ]
   : 
  
     ഇവരെക്കുറിച്ച് കൂടുതലറിയാൻ  ഇവിടെ  : - [ CLICK HERE ]
    

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണാഘോഷം

                           തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച്  പൂക്കളമത്സരം, ഓണക്കളികള്‍,ഓണപ്പതിപ്പ് നിര്‍മാണം, ആശംസാകാര്‍ഡ് നിര്‍മാണം , എന്നിവ നടത്തി.കുട്ടികള്‍ക്ക് ഓണസദ്യ യും നല്‍കി.

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

Jan Gan Man - DK Pattammal

സ്വാതന്ത്ര്യദിനാഘോഷം.

 


തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. മാനേജർ ടി.എ.അബ്ദുൽഖാദർഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുൽഖാദർ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി ക്വിസ്, പതാക വരക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.            


                                             
                                                  ക്വിസ്  മത്സര വിജയികള്‍

2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ജൈവ വൈവിധ്യ വര്‍ഷാചരണം

ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികള്‍ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് ആല്‍ബം ഉണ്ടാക്കി. ക്ലാസ്സിലെ ഓരോ കുട്ടിയും ഓരോ തരം ഇല വീതം  ശേഖരിച്ച് കാര്‍ഡുകളില്‍ ഒട്ടിച്ചു. മുപ്പത്തിനാലോളം കാർഡുളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.അന്യം നിന്നു കൊണ്ടിരിക്കുന്ന പല സസ്യങ്ങളുടെയും ഇലകള്‍ ഈ കൂട്ടത്തിലുണ്ട്.