ABOUT US

       ലപ്പുറം ജില്ലയിലെ കാലടി ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .മഴക്കാലത്ത്  നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു പോവുന്ന ഒരു ചെറിയ ഗ്രാമം . അതാണ്‌ തിരുത്തിക്കുണ്ട്.... മഴക്കാലത്ത് ചുറ്റുമുള്ള കായലും, പാടവും എല്ലാം നിറഞ്ഞൊഴുകുമ്പോൾ ഈ ഗ്രാമത്തിലേക്കുള്ള ഒരേ ഒരു റോഡും വെള്ളത്തിനടിയിലാവും.ഒരു കിലോമീറ്ററോളം വരുന്ന  ഈ റോഡിന്റെ വലിയൊരു ഭാഗം വെള്ളത്തിലാവുന്നതോടെ ഇങ്ങോട്ടുള്ള യാത്രയും കുറച്ചു ബുദ്ധിമുട്ടാണ്. 128   കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള ഏക ആശ്രയം എന്ന നിലയ്ക്കാണ് ടി.എ. അബ്ദുല്ലക്കുട്ടിഹാജി എന്ന വ്യക്തി 1979 ല്‍ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. ശ്രീമതി പാഞ്ചാലി ടീച്ചറായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്സ് .എടപ്പാള്‍ ഉപജില്ലയില്‍ ഉള്‍പ്പെടുന്ന  ഈ വിദ്യാലയത്തില്‍  ഇന്ന് 116 വിദ്യാർത്ഥികളാണുള്ളത് . ശ്രീ .ടി.എ.അബ്ദുൽഖാദർ ഹാജിയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജര്‍.  ശ്രീമതി. പി.രാധ ഹെഡ്മിസ്ട്രസ്സും. അഞ്ച് അദ്ധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളത്. സജീവമായ പി.ടി.എ , എം.ടി.എ, സ്കൂൾ വെല്‍ഫെയര്‍ കമ്മിറ്റികളും, പൂര്‍വ്വവിദ്യാർത്ഥി സംഘടനയും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ പഠന പുരോഗതിക്കായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളും, ഈ വിദ്യാലയത്തിന്റെ മറ്റു വിശേഷങ്ങളും  "വിദ്യാലയ വിശേഷങ്ങളിലൂടെ" ഞങ്ങള്‍ പങ്കു വെക്കുന്നു. താങ്കളുടെ നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗിനെക്കുറിച്ചുള്ളള്ള അഭിപ്രായങ്ങളും ദയവായി ഗസ്റ്റ്ബുക്കില്‍ രേഖപ്പെടുത്തുക.