2011, ജൂലൈ 22, വെള്ളിയാഴ്‌ച

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ   വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ഉദ്ഘാടനം  പെരുമ്പറമ്പ് എ.യു.പി സ്‌കൂളിലെ   ചിത്രകലാധ്യാപകൻ ശ്രീ.മുരുകേശൻനിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും കുട്ടികളും ഒരേ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് വിദ്യാലയത്തിലെ  ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.










2011, ജൂലൈ 11, തിങ്കളാഴ്‌ച

രസതന്ത്ര വര്‍ഷം




തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ രസതന്ത്രവര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെയും സയന്‍സ് ക്ലബിന്റെയും ഉദ്ഘാടനം   വട്ടംകുളം സി.പി.എന്‍.യു.പി.സ്‌കൂളിലെ അദ്ധ്യാപകന്‍ പി.സുധീര്‍   നിര്‍വഹിച്ചു. മാഡംക്യൂറി അനുസ്മരണം, ലഘു പരീക്ഷണങ്ങള്‍ എന്നിവ നടന്നു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.അബ്ദുല്‍ ഖാദർ , പി.കെ ജസീല,കെ.വി.റുഖിയ എന്നിവര്‍ പ്രസംഗിച്ചു.

2011, ജൂൺ 17, വെള്ളിയാഴ്‌ച

കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം


തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ്   വാര്‍ഡ്‌ മെമ്പര്‍ ശ്രീ.കുഞ്ഞിപ്പ ഹാജി ഉദ്ഘാടനം   ചെയ്തു. സ്കൂൾ മാനേജര്‍ ടി.എ.അബ്ദുല്‍ ഖാദർഹാജി അധ്യക്ഷം വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എന്‍. ഹരിദാസ്  "ക്ലാസ് റൂമില്‍ ഐ.ടി.യുടെ സാധ്യതകൾ" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. അബ്ദുല്‍ കരീം ദാരിമി, ടി.എ. മരയ്ക്കാര്‍ ഹാജി,മുഹമ്മദ്‌ അസ്‌ലം, എ.വി.ലൈല,പി.രാധ,കെ.വി.റുഖിയ എന്നിവര്‍ പ്രസംഗിച്ചു.

2011, ജൂൺ 15, ബുധനാഴ്‌ച

2011, ജൂൺ 14, ചൊവ്വാഴ്ച

YOU ARE INVITED....



കൂട്ടുകാരേ,
ഞങ്ങളുടെ സ്കൂളിലും ഇപ്പോള്‍ ഒരു കമ്പ്യൂട്ടറുണ്ട് .കുറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ്  ഞങ്ങള്‍ക്ക് ഇത് കിട്ടിയത്.എന്തായാലും ഞങ്ങള്‍ക്കിപ്പോള്‍ സന്തോഷമായി.ഇനി മുതല്‍ ഞങ്ങള്‍ക്കും ഇതുപയോഗിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യാലോ , വരുന്ന വെള്ളിയാഴ്ച്ച (17.06.2010 ) ഉച്ചക്ക് 2.30 നു കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ബീരാവുണ്ണി  ഞങ്ങളുടെ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്യും.വാ൪ഡ് മെമ്പര്‍ കുഞ്ഞിപ്പ ഹാജി,എ..ഓ.ഹരിദാസ് സാര്‍,ബി..പി.ഓ.സിദ്ദീഖ് മാഷ്‌ , അങ്ങനെ ഒരുപാട് ആളുകള്‍ അന്ന് ഞങ്ങളുടെ  സ്കൂളിലേക്ക്  വരുമെന്ന് പറഞ്ഞിട്ടുണ്ട്.നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.എല്ലാവരും വരണം .                                                                                                                                                
                                                                                                                                        എന്ന്
 നബീസത്തുല്‍ മിസിരിയ
IVth.STD  
                                                                                                                    

2011, ജൂൺ 8, ബുധനാഴ്‌ച

സ്കൂളില്‍ ഇന്ന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു
 

മഴയുത്സവം


തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളില്‍  "മഴയുത്സവം"  പരിപാടിക്ക് തുടക്കമായി. മഴക്കലണ്ടര്‍ നിര്‍മ്മാണം, മഴയുമായി ബന്ധപ്പെട്ട് ചുമര്‍ പത്രിക  നിര്‍മ്മാണം ,മഴമാപിനി നിര്‍മ്മാണം,മഴക്കുഴി നിര്‍മ്മാണം,ഫീൽഡ് ട്രിപ്പ്‌ , ഫോട്ടോഗ്രഫി മത്സരം , മഴക്കാല രോഗങ്ങളെക്കുറിച്ച്  ബോധവല്‍ക്കരണ ക്ലാസ്  തുടങ്ങിയ പരിപാടികള്‍ ഈ ജുണ്‍ മാസത്തില്‍ ഇതിന്റെ ഭാഗമായി നടക്കും.

2011, ജൂൺ 6, തിങ്കളാഴ്‌ച

ജുൺ 5 - പരിസ്ഥിതിദിനം

"മരമിതു പൊങ്ങി വളര്‍ന്നു നാളേയ്ക്കു   
തണലും പൂക്കളും പഴങ്ങളും
കാറ്റും മഴയും പച്ചയും നിറച്ചു നല്കട്ടെന്‍
മണിക്കുട്ടനമ്മയ്ക്കതല്ലയോ മോഹം
"
                                                              
                                                            
പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി തിരുത്തിക്കുണ്ട്   എ.എം.എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈ നടുന്നു.